സ്ത്രീകള്‍ക്ക് സുരക്ഷയും പരിഗണനയുമില്ല; ഇടുക്കിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍

ഇടുക്കി | അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി എസ് ഫാത്തിമ സി പി എമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സംരക്ഷണവും പരിഗണനയും നല്‍കുന്നില്ലെന്നാരോപിച്ചാണ് ഇവര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചത്.

അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി റീജനല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചെന്നും ഇനിമുതല്‍ സിപിഎമ്മിനൊപ്പം നിന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഫാത്തിമ അറിയിച്ചു.

കോണ്‍ഗ്രസിന്റെ സര്‍വ നാശത്തിന്റെ സൂചനയാണ് കേരളത്തിന്റെ വിവിധ മേഖലകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് ഇടതുപക്ഷത്തിന്റെ ഭാഗമായി മാറുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി എന്‍ മോഹനന്‍ പറഞ്ഞു.



source http://www.sirajlive.com/2021/03/31/473783.html

Post a Comment

أحدث أقدم