ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് മൊബൈല്‍ ക്ലിനിക് പുറത്തിറക്കി ടൊയോട്ട

ടോക്യോ | ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനം (എഫ് സി ഇ വി) വികസിപ്പിച്ച് പരീക്ഷണത്തിനൊരുങ്ങി ടൊയോട്ട. മൊബൈല്‍ ക്ലിനിക്ക് ആയാണ് ജപ്പാനില്‍ ഈ വാഹനത്തിന്റെ പരീക്ഷണം. മരുന്ന്, ദുരന്തം തുടങ്ങിയ മേഖലകളില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വൈദ്യുത വാഹനങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുകയാണ് ലക്ഷ്യം.

കൊടുങ്കാറ്റ്, ശക്തമായ മഴ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ജപ്പാനില്‍ പലപ്പോഴും നാശം വിതക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്യാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പരീക്ഷിക്കുന്നത്. സാധാരണ സര്‍വീസില്‍ നിന്ന് വ്യത്യസ്തമായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഈ വാഹനം വികസിപ്പിക്കുന്നത്.

ടൊയോട്ടയുടെ കോസ്റ്റര്‍ മിനിബസിലാണ് 100 വി എ സി ആക്‌സസറി പവര്‍ ഔട്ട്‌ലെറ്റുകളുള്ളത്. ടൊയോട്ടയുടെ ഫ്യുവല്‍ സെല്‍ സിസ്റ്റം ആണ് ഇതില്‍ പ്രധാനപ്പെട്ടത്. മാലിന്യം പുറന്തള്ളില്ലെന്ന് മാത്രമല്ല, ആരോഗ്യ- അടിയന്തര ഉപയോഗത്തിനുള്ള നിരവധി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.



source http://www.sirajlive.com/2021/03/31/473780.html

Post a Comment

أحدث أقدم