‘കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു’; പാർട്ടി വിടുകയാണെന്ന് പി എം സുരേഷ് ബാബു

കോഴിക്കോട് | കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും പാര്‍ട്ടി വിടുന്നത് ആലോചിക്കുന്നുണ്ടെന്നും പ്രമുഖ നേതാവും കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി എം സുരേഷ് ബാബു. നേരത്തേ കോൺഗ്രസ് വിട്ട മുതിർന്ന ദേശീയ നേതാവ് പി സി ചാക്കോയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും വന്ന് കണ്ടിരുന്നു. എന്‍ സി പിയില്‍ വരണമെന്ന് ചാക്കോ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ നേതൃത്വമില്ലാതായി.

പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി മാനസികമായി അകന്നു. പാര്‍ട്ടി വിട്ടാല്‍ എന്തു ചെയ്യണമെന്ന കാര്യം പിന്നീട് ആലോചിക്കും. കെ പി സി സി ഉപാദ്ധ്യക്ഷ കെ സി റോസകുട്ടി ടീച്ചറും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടിരുന്നു. സുരേഷ് ബാബു കൂടി പാർട്ടി വിടാൻ തീരുമാനിച്ചതോടെ മലബാറിൽ കോൺഗ്രസിന് തിരിച്ചടിയാകും.



source http://www.sirajlive.com/2021/03/23/472930.html

Post a Comment

Previous Post Next Post