കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; ഏജൻസിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കൊച്ചി | വന്‍തുക വാങ്ങി കുവൈത്തിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മാത്യു ഇന്റര്‍നാഷനലിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഉടമകളായ പി ജെ മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ ഏഴര കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

കൊച്ചി ആസ്ഥാനമാക്കി വമ്പന്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ അല്‍ സറഫ ഏജന്‍സിക്കെതിരായ സി ബി ഐ കേസ് പുരോഗമിക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ മാത്യു ഇന്റർനാഷനലും തട്ടിപ്പ് നടത്തിയതായി മനസ്സിലായത്. 2014 ഡിസംബറില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കു നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ച അല്‍ സറഫ ഉള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടതാണു മാത്യു ഇന്റര്‍നാഷനല്‍.

കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍നിന്ന് ഈടാക്കാവുന്ന 19,500 രൂപക്കു പകരം 20 ലക്ഷം രൂപ വരെ ഏജന്‍സികള്‍ ഈടാക്കിയതായാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. 400 നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനാണു സ്ഥാപനത്തിന് കരാറുണ്ടായിരുന്നത്.

 



source http://www.sirajlive.com/2021/03/23/472927.html

Post a Comment

Previous Post Next Post