അമിത് ഷാ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗം കന്യാകുമാരിയിലേക്കു പോകും. ഉച്ച കഴിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെയും .

വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.



source http://www.sirajlive.com/2021/03/06/471039.html

Post a Comment

Previous Post Next Post