
കസ്റ്റംസിന്റേത് രാഷ്ട്രീയപ്രേരിത നടപടികളാണെന്നും ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നു.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം ഇതിന്റെ ഭാഗമാണെന്നും ആരോപണത്തിലുണ്ട്.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ലഭിക്കുന്ന അവസരമായി കൂടിയാണ് ഇടതുപക്ഷം ഇന്നത്തെ പ്രതിഷേധത്തെ കാണുന്നത്.
source http://www.sirajlive.com/2021/03/06/471037.html
Post a Comment