വ്യാജ പ്രചാരണം: ഇന്നസെന്റ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തൃശൂര്‍ | സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സിനിമാ താരവും മുന്‍ എം പിയുമായ ഇന്നസെന്റ് സൈബര്‍ സൈല്ലില്‍ പരാതി. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് ഇന്നസെന്റ് രംഗത്തെത്തിയത്. എല്‍ ഡി എഫിനായി പ്രചാരണം നടത്തിവരുകയാണ് താനെന്നും എന്നാല്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെ ഇതിന് മറുപടി നല്‍കിയിട്ടും വ്യാജ പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് ഇന്നസെന്റ് പറയുന്നു. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവുമെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

 

 



source http://www.sirajlive.com/2021/03/25/473113.html

Post a Comment

Previous Post Next Post