ആവശ്യം പരിഗണിക്കാത്ത ഉദ്യോഗസ്ഥരെ വടിയെടുത്ത് അടിക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

പാറ്റ്‌ന | ജനങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ഉദ്യോഗസ്ഥരെ മുളവടിയെടുത്ത് അടിക്കണമെന്ന വിവാദ പ്രസംഗവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ബിഹാറില്‍ തന്റെ ലോക്‌സഭാ മണ്ഡലമായ ബെഗുസരായിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.

തന്റെ മുന്നിലേക്ക് നിരവധി പേരാണ് പരാതികളുമായെത്തുന്നത്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് തന്നെയെന്തിനാണ് നിങ്ങള്‍ സമീപിക്കുന്നത്? എം പിമാര്‍, എം എല്‍ എമാര്‍, ഗ്രാമമുഖ്യന്മാര്‍, ഡി എം, എസ് ഡി എം, ബി ഡി ഒ എന്നിവര്‍ക്കെല്ലാം ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.

അവര്‍ നിങ്ങളുടെ പരാതികള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഒരു മുളവടിയെടുത്ത് രണ്ട് കൈയും ഉപയോഗിച്ച് അവരുടെ നെറുംതലയില്‍ തല്ലണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രിയാണ് ഗിരിരാജ് സിംഗ്. നേരത്തേയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് മന്ത്രി.



source http://www.sirajlive.com/2021/03/07/471119.html

Post a Comment

Previous Post Next Post