
സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയിലെ വേളത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രമാണ് വേളം.
പാലക്കാട് തരൂർ സംവരണമണ്ഡലത്തിൽ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജില്ലാ കമ്മിറ്റി ഓഫീസ്, ബാലന്റെ വസതി, പ്രസ് ക്ലബ് പരിസരങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, ആലപ്പുഴയിൽ ജി സുധാകരനെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും ആലപ്പുഴയിൽ ജി സുധാകരന് വേണ്ടി പോസ്റ്ററുകളുണ്ടായിരുന്നു.
source http://www.sirajlive.com/2021/03/07/471122.html
Post a Comment