ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം | സത്സംഗ് ഫൗണ്ടേഷന്‍ മേധാവി ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നൽകി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതനുസരിച്ചാണിത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കല്‍ വില്ലേജിലെ ഭൂമിയാണ് നല്‍കിയത്.

10 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടം സർക്കാറിന് ലഭിക്കും. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വില.

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.  മൂന്നു വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്.



source http://www.sirajlive.com/2021/03/04/470946.html

Post a Comment

أحدث أقدم