പാലക്കാട്ട് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുന്നു; പഞ്ചായത്ത് ഭരണസമിതി രാജിപ്രഖ്യാപിച്ചു

പാലക്കാട് | ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെടുന്നു. പാര്‍ട്ടി വിടുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

അതിനിടെ ഗോപിനാഥിന് പിന്തുണയര്‍പ്പിച്ച് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി രാജി പ്രഖ്യാപിച്ചിട്ടുണ്ട്. 42 കൊല്ലമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണിത്. ഗോപിനാഥ് എന്ത് തീരുമാനിച്ചാലും ഒപ്പം നില്‍ക്കുമെന്ന് ഭരണസമിതി അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് പ്രവര്‍ത്തകരും ഗോപിനാഥിന് പിന്തുണയര്‍പ്പിച്ച് രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം ഗോപിനാഥിനെ സന്ദര്‍ശിച്ച് അനുനയ ശ്രമം നടത്തിയിരുന്നു. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടാല്‍ പാലക്കാട്ട് ഇടത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴയുന്നതിനാലാണ് ഗോപിനാഥ് കോണ്‍ഗ്രസിനോട് ഏറ്റുമുട്ടുന്നത്.



source http://www.sirajlive.com/2021/03/04/470948.html

Post a Comment

أحدث أقدم