നടപടി രാഷ്ട്രീയ പ്രേരിതം; ഇ ഡിക്ക് കത്തയച്ച് കിഫ്ബി

തിരുവനന്തപുരം | മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിച്ച ഇ ഡിക്കെതിരെ കിഫ്ബി. രാഷ്ട്രീയ പ്രേരിതമായ നടപടിയില്‍ നിന്ന് ഇ ഡി പിന്‍മാറണമെന്ന് കിഫ്ബി ഇ ഡിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സമയം തേടാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ നടപടി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഇ ഡിക്ക് കിഫ്ബി അധികൃതര്‍ മറുപടി നല്‍കിയത്. ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.

കിഫ്ബി ഡെപ്യൂട്ടി ഡയറക്ടറര്‍ക്ക് പുറമേ സി ഇ ഒ. കെ എം എബ്രഹാമിനോട് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും ഇ ഡി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹവും ഹാജരാകില്ലെന്നാണ് റിപ്പോര്‍ട്ട്.



source http://www.sirajlive.com/2021/03/04/470906.html

Post a Comment

Previous Post Next Post