
നാലരക്ഷത്തിലധികം രൂപയാണ് വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇരുവരും തട്ടിയെടുത്തത്. എടിഎം കാര്‍ഡുകളിലെ ചിപ്പുകളിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ഈ വിവരങ്ങള്‍ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികള്‍ വ്യാജ എടിഎം കാര്‍ഡുകളുണ്ടാക്കിയത്.
ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ബിടെക് ബിരുദധാരികളായ പ്രതികള്‍ വടകരയില്‍ നടത്തിയിരുന്ന സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
source http://www.sirajlive.com/2021/04/01/473834.html
إرسال تعليق