കേരളത്തില്‍ മത്സരിക്കരുതെന്ന് രാഹുലിനോട് പറഞ്ഞിരുന്നു: പി സി ചാക്കോ

കൊച്ചി |  ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് താന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നതായി പി സി ചാക്കോ. എ കെ ആന്റണിയുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് തന്നോട് പറഞ്ഞ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയായിരുന്നു. ഇതോടെ രാഹുല്‍ ഹിന്ദുക്കളെ ഭയന്നോടുകയാണെന്ന പ്രചാരണം ബി ജെ പി ഉത്തരേന്ത്യയില്‍ ശക്തിപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ 110 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ാരാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തോടെ കാര്യങ്ങള്‍ മറിഞ്ഞെന്നും ചാക്കോ പറഞ്ഞു. എന്‍ സി പി സ്ഥാന കമ്മിറ്റി എറണാകുളത്ത് നല്‍കിയ സ്വീകരണത്തിലാണ് ചാക്കോയുടെ പ്രതികരണം.

കെ പി സി സി എന്നാല്‍ ഇന്ന് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ ചോദിച്ചു.

 



source http://www.sirajlive.com/2021/03/22/472787.html

Post a Comment

Previous Post Next Post