എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമതന്‍; പ്രഖ്യാപനം വ്യാഴാഴ്ച

കോഴിക്കോട്  | എലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമതന്‍ മത്സര രംഗത്തേക്ക്. മണ്ഡലം മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളക്ക്(എന്‍സികെ) നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ തീരുമാനം. എന്‍സികെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും, വിമത സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.കെപിസിസി നിര്‍വാഹകസമതി അംഗം യു വി ദിനേശ്മണിയെ മത്സരിപ്പിക്കാനാണ് നീക്കം.

എലത്തൂരില്‍ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ തീരുമാനം മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.



source http://www.sirajlive.com/2021/03/17/472331.html

Post a Comment

Previous Post Next Post