അരഡസന്‍ നേതാക്കള്‍ ഉടന്‍ കോണ്‍ഗ്രസ് വിടും: പി ടി ചാക്കോ

തിരുവനന്തപുരം | നിര്‍ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയില്‍ ചേര്‍ന്ന പി സി ചാക്കോ. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍ സി പിയില്‍ ചേരും. ഇവര്‍ താനുമായി ബന്ധപ്പെട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം.

അടുത്ത ദിവസം മുതല്‍ കേരളത്തില്‍ എല്‍ ഡി എഫിനായി പ്രചാരണത്തിന് ഇറങ്ങും. കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം ഉറപ്പാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എന്നാല്‍ രണ്ട് ഗ്രൂപ്പ് മാത്രമാണ്. മുഖ്യമന്ത്രിക്കെതിരെ ഇതുവരെ ഒരു സ്ഥാഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/17/472329.html

Post a Comment

Previous Post Next Post