കെ സുധാകരനോട് തന്നെ നിരവധി തവണ ചര്‍ച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന് താരീഖ് അൻവർ

കണ്ണൂര്‍ | കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പിയോട് നിരവധി തവണ ചര്‍ച്ച നടത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍. സുധാകരനോട് മാത്രമല്ല എല്ലാ എം പിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരനെ തള്ളിയിരിക്കുകയാണ് ഇതോടെ ഹൈക്കമാന്‍ഡ്.

സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രീനിങ് കമ്മറ്റിയും സംസ്ഥാന ഇലക്ഷന്‍ കമ്മറ്റിയും സുധാകരന്റെ അഭിപ്രായം തേടി.

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ ഉള്‍ക്കൊള്ളിക്കാനായി പരമാവധി ശ്രമം നടത്തി. പക്ഷേ, വിജയസാധ്യതയാണ് പ്രധാനമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.



source http://www.sirajlive.com/2021/03/16/472221.html

Post a Comment

Previous Post Next Post