തിരുവനന്തപുരം | ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ഇരട്ട വോട്ടുകള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍നിന്നും വിലക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നും ചെന്നിത്തല ഹരജിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള്‍ ഉള്ള പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരട്ടവോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
source
http://www.sirajlive.com/2021/03/25/473146.html
Post a Comment