ഉമ്മന്‍ചാണ്ടിയെ കണ്ട ദിവസമല്ല പോലീസ് റിപ്പോര്‍ട്ടിലുള്ളത്; സോളാര്‍ പീഡനക്കേസ് അട്ടിമറിച്ചെന്ന് പരാതിക്കാരി

തിരുവനന്തപുരം |  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡനക്കേസ് അട്ടിമറിച്ചെന്ന് പരാതിക്കാരി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ കണ്ട ദിവസമല്ല പോലീസ് റിപ്പോര്‍ട്ടിലുള്ളത്. 2012 സെപ്റ്റംബര്‍ 19നാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഓഗസ്റ്റ് 19ന് അല്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു.കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം.



source http://www.sirajlive.com/2021/03/25/473149.html

Post a Comment

Previous Post Next Post