ജോസഫ്-തോമസ് ലയനം ആര്‍എസ്എസ് തന്ത്രം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം |  ആര്‍എസ്എസ് ഇടപെടലാണ് കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്-പി സി തോമസ് ലയനത്തിന് പിന്നിലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി സി തോമസിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.

സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ആകര്‍ഷിക്കണമെന്നത് ബിജെപി തീരുമാനമാണ്. ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപിയുടെ ഭാഗമാക്കി മാറ്റാന്‍ പി സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയില്‍ പി ജെ ജോസഫ് ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസിനെ എന്‍ ഡി എയില്‍ എത്തിക്കാനുള്ള തന്ത്രമാണ് ആര്‍ എസ് എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു



source http://www.sirajlive.com/2021/03/18/472418.html

Post a Comment

أحدث أقدم