
എന്‍ സി പി നേതാവ് കൂടിയായ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ശിവസേനാ മുഖപത്രം സാമ്‌ന ആഞ്ഞടിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പവാര്‍- ഷാ കൂടിക്കാഴ്ച. അംബാനി കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി ദേശ്മുഖിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
അഹമ്മദാബാദില്‍ വെച്ച് കഴിഞ്ഞ ദിവസം ഷായെ കാണുമ്പോള്‍ പവാറിനൊപ്പം മറ്റൊരു നേതാവ് പ്രഫുല്‍ പട്ടേലുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍, എല്ലാം പരസ്യമാക്കേണ്ടതില്ല എന്നായിരുന്നു ഷായുടെ മറുപടി. എന്‍ സി പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ശിവസേന മഹാരാഷ്ട്ര ഭരിക്കുന്നത്.
source http://www.sirajlive.com/2021/03/28/473451.html
إرسال تعليق