മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം

കണ്ണൂര്‍ | സ്വന്തം മണ്ഡമായ ധര്‍മ്മടത്തിലെ രണ്ട് ആഴ്ചയോളം നീണ്ടുനിന്ന പ്രചാരണ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് സംസ്ഥാനതലത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നു. ആദ്യ പര്യടനം വയനാട്ടിലാണ്. വയനാട്ടിലെ മൂന്ന് മണ്ഡം കണ്‍വന്‍ഷനുകളിലും മുഖ്യമന്ത്രി ഇന്ന് പ്രസംഗിക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വെന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണ പരിപാടികളുടെ അവസാന ലാപ്പിലാണ്. വയനാട് പര്യടനത്തിന് ശേഷം കോഴിക്കോട് ജില്ലയിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണം



source http://www.sirajlive.com/2021/03/17/472300.html

Post a Comment

Previous Post Next Post