പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് ചോദിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി | ബംഗ്ലാദേശ് രൂപവത്കരണത്തില്‍ മുഖ്യപങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ലെന്ന തന്റെ പരാമര്‍ശത്തില്‍ തെറ്റ്പറ്റിയെന്ന് ശശി തരൂര്‍ എം പി. തനിക്ക് തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്നും ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കുന്നതായും തരൂര്‍ പറഞ്ഞു.

തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്’ തരൂര്‍ ട്വീറ്റില്‍ പറയുന്നു.

 

 



source http://www.sirajlive.com/2021/03/27/473314.html

Post a Comment

Previous Post Next Post