
294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. അടിയന്തരമായി ഇടപെടാന്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ ആവശ്യപ്പെടുന്നുമുണ്ട്.
തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ വി വി പാറ്റില്‍ കാണുന്നത് ബി ജെ പിയുടെ ചിഹ്നമണെന്നും കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തിലെ ധാരാളം വോട്ടര്‍മാര്‍ ആരോപിക്കുന്നു. ഇത് ഗൗരവതരമാണ്. ക്ഷമിക്കാനാവാത്തതാണെന്നും ട്വീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
source http://www.sirajlive.com/2021/03/27/473317.html
Post a Comment