ന്യൂഡല്‍ഹി | രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരം. പ്രതിരോധ മന്ത്രി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.
എയിംസ് ഡയറക്ടര്‍ ഡോ.റണ്‍ദീപ് ഗുലേരിയയുമായി സംസാരിച്ചതായി പ്രതിരോധ മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി പരിശോധനക്കായി സൈനിക ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ചയാണ് എയിംസിലേക്ക് മാറ്റിയത്.
സൈനിക ആശുപത്രിയില്‍ പ്രതിരോധ മന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
source http://www.sirajlive.com/2021/03/30/473678.html
إرسال تعليق