
ചാനൽ സ്റ്റുഡിയോകളിൽ കയറിയിരുന്ന് ഇടതുപക്ഷത്തെ ഒന്നാകെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കാറുള്ള കോൺഗ്രസ് ബുദ്ധിജീവിയായ ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി, രണ്ട് മണ്ഡലങ്ങളിൽ മാതാപിതാക്കളുടെ വോട്ട് ചേർത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത് പോലെ ഇരട്ടവോട്ടുകൾ ചേർത്ത് കള്ളവോട്ട് ചെയ്യാനാണ് ശ്രമിച്ചതെങ്കിൽ ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥിയും കോൺഗ്രസ് പാർട്ടിയും പൊതുജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു. നേരത്തേ, പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ മാതാവിനും വിവിധ കോൺഗ്രസ് നേതാക്കൾക്കും ഇരട്ടവോട്ടുണ്ടെന്ന് വ്യക്തമായിരുന്നു.source http://www.sirajlive.com/2021/03/30/473674.html
إرسال تعليق