കളമശ്ശേരിയില്‍ നിശ്ചിയിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല: സാദിഖലി തങ്ങള്‍

മലപ്പുറം കളമശ്ശേരിയില്‍ എന്ത് എതിര്‍പ്പുണ്ടായാലും നിശ്ചിയിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. കളമശ്ശേരിയില്‍ അബ്ദുല്‍ ഗഫൂര്‍ തന്നെ മത്സരിക്കും. നേതൃത്വത്തിന്റെ തീരുമാനം അന്തിമമാണ്. അവിടെ എന്തെങ്കിലും പ്രതിഷേധങ്ങളുള്ളതായി അറിയില്ല. പ്രതിഷേധമുള്ളവരോട് വിവരങ്ങള്‍ തിരക്കുമെന്നും സാദിഖലി തങ്ങള്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

അതിനിടെ ടി എ അഹമ്മദ് കബീറിനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുപോകുകയാണ്. നിശ്ചിയിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലാ ഭാരാവാഹികള്‍ അടക്കമുള്ളവര്‍ ഈ തീരുമാനത്തിനൊപ്പമുണ്ട്. കളമശ്ശേരിയിലെ സ്ഥാനാര്‍ഥിയെ മാറ്റണം എന്നാവശ്യപ്പെട്ട് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഇന്ന് ാവിലെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദിന്റ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്.

 



source http://www.sirajlive.com/2021/03/16/472148.html

Post a Comment

Previous Post Next Post