കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തുടരാന്‍ താത്പര്യമില്ല: കെ സുധാകരന്‍

കണ്ണൂര്‍ | കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറിച്ച് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി. തനിക്ക് ഇനി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തുടരാന്‍ താത്പര്യമില്ലെന്ന് സുധാകരന്‍ ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ആലങ്കാരിക പദവിയോട് താത്പര്യമില്ല. ഇപ്പോള്‍ സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്ക് മുറിവേല്‍ക്കരുതെന്ന് എന്ന് കരുതിയാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വന്നതോടെ എല്ലാ പ്രത്യാശയും നഷ്ടപ്പെട്ടു. ജയസാധ്യത നോക്കാതെ പലര്‍ക്കും സീറ്റ് നല്‍കി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കെ സി വേണുഗോപാലും ഇഷ്ടക്കാരെ തിരുകികയറ്റി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്ക്കും ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. അത്ര മോശമായിരുന്നു നേതൃത്വത്തിന്റെ പ്രവത്തികള്‍.
മട്ടന്നൂര്‍ സീറ്റ് ആര്‍ എസ് പിക്ക് നല്‍കിയത് ആലോചനയില്ലാതെ. ഘടകക്ഷികള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നത് നല്ല നേതൃത്വമല്ല. ഘടകക്ഷികള്‍ കോണ്‍ഗ്രസിന്റെ തലയില്‍ കയറുന്നു. ഇരിക്കൂറില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടു. അവിടെ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു



source http://www.sirajlive.com/2021/03/16/472151.html

Post a Comment

Previous Post Next Post