പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കൊച്ചി |  സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിനിടെ രണ്ട് ദിവസത്തെ പര്യടനത്തിനയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്കളിലെ മണ്ഡലങ്ങളില്‍ അദ്ദേഹം ഇന്നും നാളെയും പ്രചാരണത്തിന് ഇറങ്ങും.

സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദമാണ് ആദ്യ പരിപാടി. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം ആലപ്പുഴയിലെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും.അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പൊതുയോഗങ്ങങ്ങള്‍ക്ക് ശേഷം ഇന്നത്തെ പ്രചാരണം സമാപിക്കും.

നാളെ കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരിയിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

 



source http://www.sirajlive.com/2021/03/22/472794.html

Post a Comment

Previous Post Next Post