
എലത്തൂരില്‍ കോണ്‍ഗ്രസ് സീറ്റ് എടുത്തില്ലെങ്കില്‍ നേമം ആവര്‍ത്തിക്കുമെന്ന് എം കെ രാഘവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാണി സി കാപ്പന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ സുല്‍ഫീക്കര്‍ അലിക്ക് മണ്ഡലത്തില്‍ വിജയ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം നേതൃത്വം മാനിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും എം കെ രാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു സമ്മര്‍ദത്തിനും കീഴടങ്ങില്ലെന്ന തീരുമാനം ഇപ്പോള്‍ എം എം ഹസന്റെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്. സുല്‍ഫീക്കര്‍ മയൂരി അടക്കം മൂന്ന് നേതാക്കള്‍ യു ഡി എഫിനായി മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ യു വി ദിനേശ് മണിയും ഇതില്‍ ഉള്‍പ്പെടും.
source http://www.sirajlive.com/2021/03/22/472792.html
Post a Comment