തിരുവനന്തപുരം | എല്‍ ഡി എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ തന്നെ ഐ എന്‍ എല്ലിന് നല്കാന് സാധ്യത. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത്, കാസര്‍കോട്, വള്ളിക്കുന്ന് സീറ്റുകള്‍ തന്നെ വീണ്ടും നല്‍കാമെന്ന് സി പി എം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നാല് സീറ്റായിരുന്നു ഐ എന്‍ എല്‍ ചോദിച്ച. കണ്ണൂര്‍ ജില്ലയില്‍ ഒരു സീറ്റായിരുന്നു പുതുതായി ചോദിച്ചത്. എന്നാല്‍ ഇത് സി പി എം അംഗീകരിച്ചില്ല. കാസര്‍കോടിന് പകരം ഉദുമ ചോദിച്ചെങ്കിലും ഇതും സി പി എം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റില്‍ തന്നെ ഐ എന്‍ എല്‍ മത്സരിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.
ഇതിനിടെ കോഴിക്കോട് സൗത്ത് സി പി എം ഏറ്റെടുക്കുമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിനെ ഇവിടെ മത്സരിപ്പിക്കാന്‍ നീക്കവുമുണ്ടായിരുന്നു. എന്നാല്‍ ഐ എന്‍ എല്ലിന് നല്കാന് മറ്റ് മണ്ഡലങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇത് സി പി എ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/03/03/470806.html
Post a Comment