തൃശൂര്‍ | ജില്ലയിലെ സംവരണ മണ്ഡലാമായ ചേരലക്കര മുസ്ലിം ലീഗിന് നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് രംഗത്ത്. ഇത്തരം ഒരു നീക്കം നേതൃത്വം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും പ്രമേയം അയച്ചുകൊടുത്തു. ചേരലക്കരയില്‍ ലീഗിന് വിജയ സാധ്യതയില്ലെന്ന് പ്രമേയം പറയുന്നു. മണ്ഡലത്തില്‍ നിന്നുള്ള ഒരു യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
ചേലക്കര സുരക്ഷിത മണ്ഡലം അല്ലെങ്കിലും സീറ്റ് ഏറ്റെടുത്ത് അവിടെ ഒരു വനിതായെ മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. വിവിധ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലീഗിനുള്ളത്. വനിതകള്‍ക്ക് സീറ്റ് നല്‍കാത്ത പാര്‍ട്ടിയെന്ന വിമര്‍ശനം ഒഴിവാക്കം. മുസ്ലിം സമുദായത്തിന് പുറത്ത് ഒരാള്‍ക്ക് സീറ്റ് നല്‍കി എന്ന് വരുത്തിതീര്‍ക്കാം. കൂടാതെ മുസ്ലിം വനിതകള്‍ക്ക് സീറ്റ് നല്‍കിയാലുള്ള ഇ കെ സമസ്തയുടെ വിമര്‍ശനം ഒഴിവക്കാമെന്നും ലീഗ് കണക്ക് കൂട്ടുന്നു.
source http://www.sirajlive.com/2021/03/03/470808.html
Post a Comment