
റിസര്‍ച്ച് വര്‍ക്ക്, ഫോറിന്‍ മിഷനുകളില്‍ ഇന്റേണ്‍ഷിപ്പ്, നിയന്ത്രിത മേഖലകളില്‍ പ്രവേശനം എന്നിവയ്ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ പ്രത്യേക അനുമതി വാങ്ങണം. തങ്ങളുടെ വിലാസത്തില്‍ മാറ്റമുണ്ടായാല്‍ അക്കാര്യവും എഫ്ആര്‍ആര്‍ഒയെ അറിയിക്കണം. ഈ കാര്യങ്ങള്‍ 2019ല്‍ തന്നെ വിജ്ഞാപനം ചെയ്തതാണെങ്കിലും അതിലേക്ക് തബ് ലീഗ് പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
രാജ്യത്ത് കൊവിഡ് വൈറസ് വ്യപിച്ച ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമ്മേളനത്തിന് എത്തിയ വിദേശപൗരന്മാര്‍ കൊവിഡ് വാഹകരായെന്നും അതുവഴി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് എത്തിയെന്നുമായിരുന്നു ആരോപണം.
ഓവർസീസ് സിറ്റിസൺഷിപ്പ്
കേന്ദ്രസർക്കാർ നൽകുന്ന പൗരത്വത്തിൽ, ഏകദേശം സമാനമായ രേഖയാണിത്. ഈ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി ; ഇന്ത്യയിൽ ജനിച്ചതും ഇരട്ട പൗരത്വമുള്ള രാജ്യത്തെ പൗരനുമായിരിക്കണം. കൂടാതെ, 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരനായിരിക്കണം. അല്ലെങ്കിൽ അന്നേ ദിവസം ഇന്ത്യൻ പൗരൻ ആയിരിക്കാൻ യോഗ്യതയുള്ള ആളായിരിക്കണം അപേക്ഷകൻ. അതുമല്ല എങ്കിൽ സ്വാതന്ത്ര്യത്തോടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശത്തുനിന്നുള്ള ആളായിരിക്കണം അപേക്ഷകൻ.
ഇങ്ങനെയുള്ള വിഭാഗത്തിൽ പെടുന്നവരുടെ കുട്ടിക്കോ , പേരക്കുട്ടിക്കോ ഓവർസീസ് പൗരത്വം ലഭിക്കാം. എന്നാൽ ആ വ്യക്തി പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരനായിരിക്കരുത്. ഇത്തരം രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ നിന്നും പാസ്സ്പോർട്ട് നൽകില്ല. പക്ഷേ, കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങൾ ലഭിക്കും.
ഓവർസീസ് പൗരത്വം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി ലോകസഭയിലോ, നിയമസഭയിലേയോ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം , വോട്ടവകാശം എന്നിവ ഉണ്ടായിരിക്കുന്നതല്ല.
source http://www.sirajlive.com/2021/03/05/471016.html
إرسال تعليق