സർക്കാറിൽ നിന്ന് ഭിന്നമായ അഭിപ്രായം പറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഭിന്നമായ അഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീറിൽ നിന്നുള്ള എം പി ഫാറൂഖ് അബ്ദുല്ല‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കുന്ന വേളയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫാറൂഖ് അബ്ദുല്ല നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

ഹരജി തള്ളിയിട്ടുമുണ്ട്. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീറിനെ വിഭജിക്കുന്നതും കേന്ദ്ര ഭരണ പ്രദേശമാക്കുന്നതും. ഇതിനെ തുടർന്ന് ഫാറൂഖ് അബ്ദുല്ല പാകിസ്താന്റെയും ചൈനയുടെയും സഹായം തേടിയതായും ഹരജിയില്‍ ആരോപണമുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹരജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഫാറൂഖ് അബ്ദുല്ല രാജദ്രോഹ പരാമര്‍ശം നടത്തുന്നതായി കഴിഞ്ഞ ഒക്ടോബറില്‍ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു.



source http://www.sirajlive.com/2021/03/03/470832.html

Post a Comment

أحدث أقدم