ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: മുന്ന് പ്രതികളെ വെറുതെവിട്ടു

ന്യൂഡല്‍ഹി |  ഇസ്രത്ത് ജഹാനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് പോലീസിലെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐ പി എസ് ഉദ്യോഗസ്ഥനായ ജി എസ് സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്ഥന്‍ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സി ബി ഐ പ്രത്യേക കോടതി വെറുതെവിട്ടത്. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇതില്‍ കേസ് അന്വേഷിത്ത സി ബി ഐ അപ്പീല്‍ നല്‍കിയിരുന്നില്ല. സി ബി ഐ കോടതിയുടെ പുതിയ നടപടിയോടെ മുഴുവന്‍ പ്രതികളും കേസില്‍ നിന്ന് രക്ഷപ്പെട്ടു.

ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ലെന്ന് പ്രതികളെ വെറുതെവിട്ട് കോടതി പറഞ്ഞു. കൂടാതെ നേരത്തെ പ്രതികളെ വെറുതെവിട്ടതില്‍ സി ബി ഐ അപ്പീല്‍ നല്‍കാത്തതും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2004 ജൂണിലാണ് മലയാളിയായ ഇസ്രത്ത് ജഹാന്‍, പ്രാണേഷ് പിള്ള (ജാവേദ് ഷെയ്ഖ്), അംജാദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ അഹമ്മദാബാദില്‍വെച്ച് പോലീസ് വെടിവെച്ചുകൊന്നത്. നാലുപേരും ലഷ്‌കര്‍-ഇ-തൊയിബ ഭീകരരാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ വന്നതാണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

 

 



source http://www.sirajlive.com/2021/03/31/473758.html

Post a Comment

أحدث أقدم