പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട് | തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാലക്കാട് കോണ്‍ഗ്രസില്‍ വലിയ വിമത നീക്കം. കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ ഡി സി സി അധ്യക്ഷനും മുന്‍ ആലത്തൂര്‍ എം എല്‍ എയുമായ എ വി ഗോപിനാഥ് രംഗത്തെത്തി.

ഒരു കോണ്‍ഗ്രസ് നേതാവുമായി തനിക്ക് കടപ്പാടില്ലെന്നും മരിക്കുന്നത് വരെ കോണ്‍ഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്നും ഗോപിനാഥ് പറഞ്ഞു. അഞ്ച് കൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോപിനാഥ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന കാര്യത്തില്‍ സി പി എം ഇന്ന് തീരുമാനം എടുക്കും.

 

 



source http://www.sirajlive.com/2021/03/02/470663.html

Post a Comment

أحدث أقدم