തിരുവനന്തപുരം | സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി ചേരും. ജില്ലാ കമ്മിറ്റികള്‍ നല്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിശോധന നടത്തി അന്തിമ അംഗീകാരം നല്കുകയാകും യോഗത്തിലെ പ്രധാന ചര്‍ച്ച. രണ്ട് ടേം പൂര്‍ത്തിയായിട്ടും തുടര്‍ന്നും മത്സരത്തിന് ജില്ലാ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്ത മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമായിരിക്കും എടുക്കുക.
സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നാളെയൊടെ ധാരണയാകും. എല്‍ ഡി എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ എടുക്കേണ്ട അന്തിമ നിലപാടും സി പി എം നേതൃത്വം തീരുമാനിക്കും.
source http://www.sirajlive.com/2021/03/04/470888.html
إرسال تعليق