
ശബരിമല വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധി സമാധാനപരമായി നടപ്പിലാക്കുകയാണെങ്കില്‍ അവിടെ പോകാന്‍ ആഗ്രഹിച്ച ഒരു വിശ്വാസിയാണ് ഞാന്‍. എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? എന്നായിരുന്നു സിന്ദുവിന്റെ ചോദ്യം.
ഇതിന് മറുപടി നല്‍കിയ മുഖ്യമന്ത്രി വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ കാണേണ്ടത് ആ വിധി വിശാല ബെഞ്ചിന്റെ പരിശോധനക്ക് വിടുകയാണ് എന്നാണ്. അതിനര്‍ഥം വിധിയില്‍ പരിശോധിക്കേണ്ട എന്തോ ഉണ്ടെന്നാണ് കോടതി തന്നെ കാണുന്നത.് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വേറൊരു നിലപാട് എടുക്കേണ്ട ആവശ്യമില്ല. ഇനി വിശാല ബെഞ്ചിന്റെ വിധി വരുമ്പോള്‍ ആ വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിയുമോ എന്ന ശ്രമമാണ് ഇപ്പോള്‍ എല്ലാവരും നടത്തുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ഈ വിധി വരുമ്പോഴുള്ള കാര്യങ്ങള്‍ മാത്രമേ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/20/472617.html
إرسال تعليق