മമതയുടെ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത | ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവും നന്ദിഗ്രാമിലെ സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി രംഗത്ത്. നന്ദിഗ്രാമില്‍ മമത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ആറ് കേസുകള്‍ മറച്ചുവച്ചുവെന്ന് സുവേന്ദു അധികാരി ആരോപിക്കുന്നത്. ഇതില്‍ രണ്ട് കേസുകള്‍ അസമില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി ജെ പിയുടെ ബംഗാള്‍ ഘടകവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തിറങ്ങും.

 

 



source http://www.sirajlive.com/2021/03/16/472154.html

Post a Comment

Previous Post Next Post