സീറ്റ് ചര്‍ച്ചകള്‍ക്കായി യു ഡി എഫ് ഇന്നും ചേരും

തിരുവനന്തപുരം | തിരഞ്ഞടെുപ്പ് സീറ്റ് വിഭജനത്തിനായി യു ഡി എഫ് നേതൃത്വം ഇന്നും യോഗം ചേരും. ഇന്നലെ രാത്രി വൈകിയും പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കം തുടരുകയാണ്. 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജോസഫ് വിഭാഗം ഉറച്ച് നില്‍ക്കുന്നു. 12 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോട്ടയം സീറ്റിനായും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

എല്‍ ഡി എഫ് വലിയ പരിഗണന ജോസ് കെ മാണി വിഭാഗത്തിന് നല്‍കുന്നുണ്ടെന്നും ഇതിനാല്‍ ഇതുപോലെ അംഗീകാരം യു ഡി എഫില്‍ തങ്ങള്‍ക്കും വേണമെന്നാണ് ജോസഫ് വിഭാഗം പറയുന്നു. ഇല്ലെങ്കില്‍ പാര്‍ട്ടി ദുര്‍ബലമാകുമെന്ന് ഇവര്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു. പ്രകടന പത്രിക സംബന്ധിച്ച ചര്‍ച്ചയും യു ഡി എഫ് യോഗത്തില്‍ ഉണ്ടാവും.

ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സി എഫ് തോമസ് എം എല്‍ എയുടെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്. കോട്ടയത്ത് നാല് സീറ്റ് ഉറപ്പായും വേണണെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു.

പാല, ചങ്ങനാശേരി കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന് ഈ സീറ്റുകളോട് വൈകാരിക ബന്ധമാണുള്ളത്. പാലാ മാണി സി കാപ്പന്റെ അക്കൗണ്ടിലേക്ക് പോയി, ചങ്ങനാശേരിയും മൂവാറ്റുപുഴയും തമ്മില്‍ വെച്ച് മാറാന്‍ തയ്യാറാകുന്നു. ഈ നീക്കത്തിനെ ശക്തമായി എതിര്‍ക്കുകയാണ് കോട്ടയത്തെ ജോസഫ് പക്ഷവും സിറ്റിംഗ് എം എല്‍ എ സി എഫ് തോമസിന്റെ കുടുംബവും ജോസഫ് പക്ഷത്ത് സി എഫിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു. സീറ്റ് വിട്ട് കൊടുത്താല്‍ മത്സരിക്കുമെന്ന സൂചനയാണ് സാജന്‍ നല്‍കുന്നത്

കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം. കഴിഞ്ഞ തവണ ജില്ലയില്‍ ആറില്‍ നിന്നും രണ്ടിലേക്കൊതുങ്ങിയാല്‍ തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.



source http://www.sirajlive.com/2021/03/03/470784.html

Post a Comment

Previous Post Next Post