യെച്ചൂരിയും അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണം നടത്തും

കൊച്ചി എന്‍ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. രാവിലെ 10.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം 11.30 ഓടെ കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി കോയമ്പത്തൂരേക്ക് മടങ്ങും.

എല്‍ ഡി എഫിനായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കോഴിക്കോട് ബേപ്പൂരിലും മലപ്പുറത്തെ പൊന്നാനിയിലും റോഡ് ഷോ നടത്തും. സി പി എം പി ബി അംഗം സുഭാഷണി അലി കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും.

 



source http://www.sirajlive.com/2021/03/24/472994.html

Post a Comment

أحدث أقدم