ഒന്നിലധികം കൊവിഡ് രോഗികള്‍ ഒരേ ബെഡില്‍; മഹാരാഷ്ട്രയിലെ കൊവിഡ് പ്രതിസന്ധി വ്യക്തമാക്കി നാഗ്പൂര്‍ ആശുപത്രി

നാഗ്പൂര്‍ | രണ്ട് കൊവിഡ് രോഗികള്‍ ഒരേ ബെഡില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളജ് ആശുപത്രിയിലാണ് സംഭവം. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ പോരായ്മയും വ്യക്തമാക്കുന്നതാണിത്.

ഇവിടെ നിരവധി ബെഡുകളിലാണ് രണ്ട് കൊവിഡ് രോഗികളെ കിടത്തിയത്. കൊവിഡ് വാര്‍ഡില്‍ നിറയെ രോഗികളുമാണ്. സ്വകാര്യ ആശുപത്രികളിലെ ഭാരമേറിയ ചികിത്സാ ചെലവ് താങ്ങാനാകാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നുമുണ്ട്.

ഇടത്തരം- തീവ്ര നിലയിലുള്ളവരെയും അതീവ ഗുരുതരാവസ്ഥയിലുള്ളവരെയുമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ ബെഡില്‍ ഒരു കൊവിഡ് രോഗിയെയാണ് കിടത്തുന്നതെന്നും മെഡിക്കല്‍ സൂപ്രണ്ട് അവിനാഷ് ഗവാണ്ടെ പറഞ്ഞു.



source http://www.sirajlive.com/2021/03/30/473667.html

Post a Comment

Previous Post Next Post