
ഇവിടെ നിരവധി ബെഡുകളിലാണ് രണ്ട് കൊവിഡ് രോഗികളെ കിടത്തിയത്. കൊവിഡ് വാര്‍ഡില്‍ നിറയെ രോഗികളുമാണ്. സ്വകാര്യ ആശുപത്രികളിലെ ഭാരമേറിയ ചികിത്സാ ചെലവ് താങ്ങാനാകാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നുമുണ്ട്.
ഇടത്തരം- തീവ്ര നിലയിലുള്ളവരെയും അതീവ ഗുരുതരാവസ്ഥയിലുള്ളവരെയുമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ ബെഡില്‍ ഒരു കൊവിഡ് രോഗിയെയാണ് കിടത്തുന്നതെന്നും മെഡിക്കല്‍ സൂപ്രണ്ട് അവിനാഷ് ഗവാണ്ടെ പറഞ്ഞു.
source http://www.sirajlive.com/2021/03/30/473667.html
إرسال تعليق