കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥിയാകും

കോഴിക്കോട് |   കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.ഇത് സംസ്ഥാന ഘടകം അംഗീകരിച്ചതായാണ് അറിയുന്നത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് (എം)ന് നല്‍കിയിരുന്ന സീറ്റ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിന് തന്നെ വിട്ടു നല്‍കുകയായിരുന്നു.

കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. . കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, കെ കെ ദിനേശന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി കീഴ് ഘടകങ്ങളിലെ സമ്മര്‍ദ്ദവും വിജയസാധ്യതയും പരിഗണിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിക്ക് നറുക്ക് വീഴുകയായിരുന്നു.



source http://www.sirajlive.com/2021/03/15/472085.html

Post a Comment

أحدث أقدم