രണ്ടില ജോസിന് തന്നെ; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി | രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന് ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് ജോസഫ് വിഭാഗം പ്രധാനമായും സുപ്രിംകോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് കാണിച്ച് ജോസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രിംകോടതി തള്ളുകയായിരുന്നു .ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം



source http://www.sirajlive.com/2021/03/15/472083.html

Post a Comment

أحدث أقدم