പത്തനംതിട്ട | താനും ശോഭാ സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങളെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . ശോഭ സുരേന്ദ്രന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിക്ക് പുറപ്പെടും മുമ്പ് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ അസൗകര്യം അറിയിച്ചത് അവരാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടം മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം പാളിയതോടെ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട് . ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം
source
http://www.sirajlive.com/2021/03/15/472081.html
إرسال تعليق