തിരുവനന്തപുരം | സാധാരണക്കാരന്റെ ദൈനംദിനപ്രശ്നങ്ങളില്‍ ഇടപെട്ട് മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത സിനിമാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. നിപ്പയും കൊവിഡും അടക്കമുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിലകൊണ്ട എൽ ഡി എഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വ്യക്തിപരമായി ഉമ്മന്‍ ചാണ്ടിയെ ഇഷ്ടമാണെന്നും അടൂർ പറഞ്ഞു. ഏപ്രില്‍ മൂന്നിന് ധർമടത്ത് നടക്കുന്ന ‘വിജയം’ എന്ന പരിപാടിയുടെ ലോഗോയുടെയും പ്രചാരണ ഗാനത്തിന്റെയും പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
source
http://www.sirajlive.com/2021/03/28/473418.html
Post a Comment