ടോപ് എന്‍ഡ് സി ടി 110 എക്‌സ് ബൈക്കുമായി ബജാജ്

ന്യൂഡല്‍ഹി | പുതിയ സി ടി 110 എക്‌സ് ബൈക്ക് പുറത്തിറക്കി ബജാജ് ഓട്ടോ. സി ടി മോഡലിലെ ടോപ് എന്‍ഡ് ആണിത്. നിരവധി സവിശേഷതകളോടെയാണ് ഈ മോഡല്‍ ബജാജ് പുറത്തിറക്കിയത്.

55,494 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. കട്ടിയുള്ള ക്രാഷ് ഗാര്‍ഡ്, മൗള്‍ഡ് ചെയ്ത ഫൂട്ട്‌ഹോള്‍ഡ്, പരമാവധി ഏഴ് കിലോഗ്രാം വരെ കയറ്റാവുന്ന കാരിയര്‍, ടാങ്ക് പാഡ് അടക്കമുള്ള നിരവധി സവിശേഷതകളുണ്ട്. ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സ് ആണ് മറ്റൊരു പ്രത്യേകത.

115 സി സി ഡി ടി എസ്- ഐ എന്‍ജിന്‍, സെമി നോബി ടയര്‍, 170 മി.മീ ഗ്രൗണ്ട് ക്ലിയറന്‍സ്, മൊത്തം വീല്‍ബേസ് ലെംഗ്ത് 1285 മി മീ എന്നിങ്ങനെയാണ് മറ്റ് സവിശേഷതകള്‍. മൈലേജില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരമാവധി യാത്രാ സൗകര്യവും സവിശേഷതകളുമാണ് ബജാജ് ഒരുക്കിയിട്ടുള്ളത്.



source http://www.sirajlive.com/2021/04/15/475473.html

Post a Comment

أحدث أقدم