കൊവിഡ് വ്യാപനം അതിരൂക്ഷം; കര്‍ശന നിയന്ത്രണങ്ങളുമായി ഡല്‍ഹി

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇനി മുതല്‍ പാസ് എടുക്കണം. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും പ്രവര്‍ത്തിക്കരുത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ പാഴ്‌സല്‍ സംവിധാനം അനുവദിക്കും. സിനിമാ തിയേറ്ററില്‍ 30 ശതമാനം പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തും. എന്നാല്‍ അവശ്യ സര്‍വീസുകള്‍ സാധാരണ പോലെ നടക്കും.



source http://www.sirajlive.com/2021/04/15/475474.html

Post a Comment

أحدث أقدم