രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 20 മരണംകൂടി

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. മൂല്‍ചന്ദ്, സരോജ്, ആശുപത്രിയിലാണ് ഓക്സിജന്‍ ക്ഷാമം ആശങ്കാജനകമായി തുടരുന്നത്. ഒരു മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനെ ഉള്ളുവെന്ന് മൂല്‍ചന്ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബാത്ര ആശുപത്രിയില്‍ താത്കാലിക ആവശ്യത്തിനുള്ള ഒരു ടാങ്ക് ഓക്സിജനെത്തി. 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമേയുള്ളൂവെന്ന് ഇവരും വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി.

അതേസമയം ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. 20 പേര്‍ മരിച്ചു. നിലവില്‍ 200 രോഗികളുടെ ജീവന്‍ അപകടത്തിലെന്നും അധികൃതര്‍ പറയുന്നു. പഞ്ചാബില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്ത ശേഷം മാത്രമേ സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്നുള്ളൂ. ഇത് സ്വകാര്യ ആശുപത്രികളിലെ രോഗികളെ ബാധിക്കുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



source http://www.sirajlive.com/2021/04/24/476592.html

Post a Comment

Previous Post Next Post